
108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ ; സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ. സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആണ് ഉത്തരവിട്ടത്. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന്മേലാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനികളുടെയും കുട്ടികളുടെയും അടക്കം അനാവശ്യമായി നിരവധി കോളുകളാണ് 108-ലേക്ക് എത്തുന്നതെന്ന് കോൾ സെന്റർ ജീവനക്കാർ പറയുന്നു. 2020 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ വരെ 45,32,000 കോളുകളാണ് 108-ൽ എത്തിയത്. ഇതിൽ 27,93,000 കോളുകളും വ്യാജമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
Third Eye News Live
0