സാധാരണക്കാരുടെ ആശ്രയമായ108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍, കട്ടപ്പുറത്തിരിക്കേണ്ട അവസ്ഥ, കരാര്‍ കാലാവധി അവസാനിച്ച് മൂന്നു മാസമായിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്, ആംബുലസുകളുടെ ചുമതലയുള്ള കമ്പനിക്ക് നല്‍കാനുള്ളത് 70 കോടി രൂപ, കുടിശിക വന്നതോടെ ജീവനക്കരുടെ ശമ്പളവും മുടങ്ങി, തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്…
കോട്ടയം: കരാര്‍ കാലാവധി അവസാനിച്ചിട്ട് മൂന്നു മാസം. സംസ്ഥാനത്ത് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ 108 ആംബുലസുകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനിക്ക് ആരോഗ്യ വകുപ്പ് നല്‍കാനുള്ളത് 70 കോടി രൂപയാണ്. കുടിശിക വന്നതോടെ ജീവനക്കാരുടെ ശമ്പവും മുടങ്ങുന്ന അവസ്ഥ ഉണ്ടായതോടെ ജീവനക്കാര്‍ സമര പരിപാടികളിലേക്കു കടക്കുമെന്നു അറിയിച്ചു.
325ലേറെ ആംബുലന്‍സുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ കരാര്‍ അവസാനിച്ചിട്ടും പുതിയ ടെണ്ടറിന് നടപടിയുണ്ടായില്ല. കുടിശിക സംബന്ധിച്ചും യാതൊരു ഉറപ്പും കമ്പനിക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് കുടിശിക വരാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണമെന്നു തൊഴിലാകളികളും പറയുന്നു.
കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായുള്ള കരാര്‍ പ്രകാരം ഇ.എം.ആര്‍.ഐ. ഗ്രീന്‍ ഹെല്‍ത്ത് എന്ന കമ്പനിയാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല നിർവഹിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കുന്നതിനൊപ്പം റോഡപകടങ്ങളില്‍പെടുന്നവരെ ഏറ്റവും വേഗത്തില്‍ ആശുപത്രികളിലെത്തിക്കുന്നതുള്‍പ്പടെ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമായിരുന്നു.
കുടിശിക വര്‍ധിച്ചതോടെ 1,600 ജീവനക്കാരുടെ ശമ്പളമാണ് ഇതോടെ മുടങ്ങിക്കിടക്കുന്നത്. ഇതോടെ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണികളും കൃതമായി നടക്കാറില്ലെന്നു തൊഴിലാളികള്‍ പറയുന്നു.