video
play-sharp-fill

ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അതിഥി തൊഴിലാളിയായ യുവതി വീട്ടിൽ പ്രസവിച്ചു ; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അതിഥി തൊഴിലാളിയായ യുവതി വീട്ടിൽ പ്രസവിച്ചു ; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി.

Tags :