
സ്വന്തം ലേഖകൻ
കൊല്ലം: കരുനാഗപ്പള്ളിയിൽ 105 കിലോഗ്രാം പാൻ മസാല പിടിച്ചെടുത്തു. കരുനാഗപ്പള്ളിയിലെ പ്രധാന പാൻ മസാല വിൽപ്പനക്കാരിൽ ഒരാളായ ചക്രവർത്തി എന്നറിയപ്പെടുന്ന കുലശേഖരപുരം സ്വദേശി ജഹാംഗീർ ആണ് എക്സൈസിൻ്റെ പിടിയിലായി.
ഇയാളിൽ നിന്ന് ആറ് ചാക്കുകളിലായി 105 കിലോഗ്രാം പാൻ മസാല പിടിച്ചെടുത്തു. ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് പാൻമസാല എത്തിച്ച് നൽകുന്ന മൊത്ത വിതരണക്കാരനാണ് ഇയാൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിലാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന പാൻ മസാല ശേഖരം പിടികൂടിയത്.
ഐ ബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സാജൻ, ജിനു തങ്കച്ചൻ, ചാൾസ്.എച്ച്, അൻസർ.ബി, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ, അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.