video
play-sharp-fill

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം:  ജനകീയ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം: ജനകീയ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനപരിപാടി ജില്ലയിൽ ഫെബ്രുവരി 20 മുതൽ 27 വരെ തേക്കിൻക്കാട് മൈതാനത്ത് നടക്കും. ജനകീയമായി പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രിമാരായ അഡ്വ. വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ ആസൂത്രണഭവനിൽ നടന്ന കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ അറിയിച്ചു. ഇരുപത് വൈകീട്ട് 5 ന് നടക്കുന്ന ആയിരം ദിനപരിപാടിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അതിനു മുന്നോടിയായി മൈതാനം ചുറ്റി ഘോഷയാത്രയുണ്ടാകും. 27 ന് വിപുലമായ പരിപാടികളോടെ സമാപനവും നടക്കും.

മണ്ഡലം അടിസ്ഥാനത്തിൽ യോഗം ചേർന്ന് പതിമൂന്ന് മണ്ഡലങ്ങളിലും ജില്ലാതല പരിപാടി സംഘടിപ്പിക്കണം. അതത് മണ്ഡലങ്ങളിൽ പ്രളയദുരിതാശ്വാസ ധനസഹയാങ്ങളുടെ വിതരണം എംഎൽഎ മാർ നിർവഹിക്കണം. ആയിരം ദിനാഘോഷപരിപാടികൾക്ക് കൃത്യത വരുത്തുവാൻ പഞ്ചായത്ത്-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് പരിപാടികൾ നിശ്ചയിച്ച് നടപ്പാക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് നൂറോളം സ്റ്റാളുകൾ ഒരുക്കും. കാർഷിക വികസനം തൃശൂരിന്റെ കരുത്ത്, പ്രതീക്ഷ, വികസനം, നവസങ്കല്പങ്ങൾ:നവോത്ഥാന-മാനവികത-ചരിത്രം-വർത്തമാനം, മാറുന്ന സമൂഹവും ലിംഗസമത്വവും എന്നീ നാലു സെമിനാറുകൾ നടക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. മണ്ഡലങ്ങളിൽ മൂന്നു ദിവസം വീതമുളള പരിപാടികളുണ്ടാവും. യോഗത്തിൽ എംഎൽഎ മാരായ കെ വി അബ്ദുൾ ഖാദർ, ഗീതാ ഗോപി, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ ടി വി അനുപമ, എഡിഎം സി ലതിക, ത്രിതല പഞ്ചായത്തു പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു