
എഎപി ഓഫീസിൽ നിന്ന് ഇറങ്ങിയ വാനിൽ പോസ്റ്ററുകൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം; കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ വ്യാപകമായി കേസെടുത്ത് ഡൽഹി പൊലീസ്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ കുറച്ചു ദിവസമായി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണ് അച്ചടിക്കുന്നത് എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിന്റിങ് പ്രസ് ആക്‌ട്, പൊതുമുതൽ നശിപ്പിക്കൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ ആം ആദ്മി പാർട്ടിയുടെ ഓഫീസിൽ നിന്നു പുറത്തേക്ക് ഇറങ്ങിയ വാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ വാഹനത്തിൽ നിന്ന് നിരവധി പോസ്റ്ററുകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.