എന്റെ ആദ്യത്തെ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ നൂറാമത്തെ സിനിമയിലും മോഹന്‍ലാല്‍ തന്നെ; ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടില്ല: സംവിധായകൻ പ്രിയദർശൻ

Spread the love

 സംവിധായകൻ പ്രിയദർശൻ തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് . നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാന്‍ കഴിയില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദർഷന്റെ വാക്കുകൾ ഇങ്ങനെ:-

‘എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണ്. കാരണം ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹം എന്നെ സിനിമകള്‍ എടുക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹന്‍ലാല്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കള്‍ ആണെങ്കിലും സിനിമ ചെയ്യുമ്ബോള്‍ മോഹന്‍ലാലിന് ഒരുപാട് ഓപ്ഷന്‍സ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ നൂറാമത്തെ സിനിമയിലും മോഹന്‍ലാല്‍ ആകും നായകന്‍. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടില്ല’,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 മോഹന്‍ലാലിനൊപ്പം 44 നും മേലെ സിനിമകള്‍ക്ക് പ്രിയദര്‍ശന്‍ ഒന്നിച്ചിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തിയില്‍ ആരംഭിച്ച കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് വേണ്ടിയാണ്. സെയ്ഫ് അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഹൈവാന്‍’ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദര്‍ശന്‍ ചിത്രം.