
രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; പത്ത് വയസുകാരിയെ കൂട്ടംചേർന്ന് ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് തല തകർന്ന നിലയിൽ; പിതാവിന്റെ പരാതിയിൽ അയൽവാസികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. രാജ്യതലസ്ഥാനത്തെ നരേല മേഖലയിലാണ് സംഭവം.
വ്യാഴാഴ്‌ച രാത്രിയോടെയാണ് മകളെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് മനസിലാക്കിയത്. തുടർന്ന് വെള്ളിയാഴ്‌ച പുലർച്ചെ 12.30ഓടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ആളൊഴിഞ്ഞ സ്ഥലത്ത് തല തകർന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. രാഹുൽ(20), ദേവ്‌ദത്ത്(30) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ രാഹുൽ പെൺകുട്ടിയുമായി മൃതദേഹം കണ്ടെത്തിയ ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചു. അടുത്തുള്ള ഭക്ഷണശാലയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.