
പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി: അവസാനമായി കണ്ടത് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ
പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിനു ശേഷം ബന്ധു വീട്ടിൽ പുസ്തകമെടുക്കാൻ പോകുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞു. തുടർന്ന് പർദ്ദ ധരിച്ചാണ് വിദ്യാർത്ഥിനി പോയത്. പിന്നീട് കുട്ടി സ്കൂളിൽ എത്തിയില്ലെന്ന് പറഞ്ഞ് അധ്യാപകർ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
തുടർന്ന് രക്ഷിതാക്കൾ പട്ടാമ്പി പോലീസ് പരാതി നൽകി. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം കുട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0