
നദിയിൽ കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി; കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നു
സ്വന്തം ലേഖകൻ
ഭോപ്പാൽ: നദിയിൽ കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി. മധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. ഇന്നലെ രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
കുട്ടിയുടെ കുടുംബത്തെ അപ്പോൾ തന്നെ വിവരം അറിയിച്ചു. നാട്ടുകാരും വീട്ടുകാരും ചേർന്ന് കമ്പും കയറും വലകളുമുപയോഗിച്ച് മുതലയെ പിടികൂടി കരയിലേക്ക് എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുനൽകൂ എന്ന് ഗ്രാമീണർ പറഞ്ഞു.തുടർന്ന് പൊലീസ് സ്ഥലത്തെത്തി.മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു കുടുംബം.
വൈകുന്നേരമായിട്ടും മുതലയെ വിട്ടു നൽകാൻ അവർ തയാറായില്ല. ഒടുവിൽ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ മുതലയെ മോചിപ്പിക്കാൻ ഗ്രാമീണർ തയാറാകുകയായിരുന്നു.
Third Eye News Live
0