video
play-sharp-fill

കളിക്കുന്നതിനിടെ പന്തെടുക്കാന്‍ പോയ പത്ത് വയസുകാരന് പട്ടികകൊണ്ട് മര്‍ദനം; കാലിന്റെ എല്ലിന് പൊട്ടല്‍

കളിക്കുന്നതിനിടെ പന്തെടുക്കാന്‍ പോയ പത്ത് വയസുകാരന് പട്ടികകൊണ്ട് മര്‍ദനം; കാലിന്റെ എല്ലിന് പൊട്ടല്‍

Spread the love

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പത്ത് വയസുകാരന് മര്‍ദനം. കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചു പോയ പന്തെടുക്കാന്‍ പോയപ്പോള്‍ മര്‍ദനമേറ്റതായാണ് പരാതി.

ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. നവീനിന്റെ കാലിന്റെ എല്ലിന് രണ്ടിടത്ത് പൊട്ടലുണ്ട്. ചമ്പക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.നവീന്‍ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പില്‍ ഫുട്ബോള്‍ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാന്‍ ചെന്നപ്പോഴാണ് പത്തുവയസുകാരനെ പട്ടികകൊണ്ട് മര്‍ദിച്ചത്. സംഭവത്തില്‍ പൂണിത്തുറ സ്വദേശി ബാലനെതിരെ മരട് പൊലീസ് കേസെടുത്തു.