play-sharp-fill
മേശയ്ക്കുള്ളിലുണ്ടായിരുന്നത് പത്തു ലക്ഷം: മോഷ്ടാക്കൾ കവർന്നെടുത്ത് രക്ഷപെടാൻ ശ്രമിച്ചത് ഒരു ലക്ഷം; കോട്ടയം നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസ് റോഡിലെ കൊറിയർ സർവീസ് ഓഫിസിൽ എത്തിയ അക്രമികൾ ലക്ഷ്യമിട്ടത് വൻ മോഷണത്തിന്

മേശയ്ക്കുള്ളിലുണ്ടായിരുന്നത് പത്തു ലക്ഷം: മോഷ്ടാക്കൾ കവർന്നെടുത്ത് രക്ഷപെടാൻ ശ്രമിച്ചത് ഒരു ലക്ഷം; കോട്ടയം നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസ് റോഡിലെ കൊറിയർ സർവീസ് ഓഫിസിൽ എത്തിയ അക്രമികൾ ലക്ഷ്യമിട്ടത് വൻ മോഷണത്തിന്

ക്രൈം ഡെസ്‌ക്

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിലെ കൊറിയർ സർവീസ് സ്ഥാപനത്തിൽ മോഷണം നടത്താൻ അക്രമി സംഘം എത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് സൂചന. രാവിലെ ഒരു തവണ ഓഫിസിൽ എത്തിയ അക്രമി സംഘം പണമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കടയിലുണ്ടായിരുന്ന മൂന്നൂ ജീവനക്കാരായ നാട്ടകം വടക്കത്ത് വിഷ്ണു (26), കാഞ്ഞിരം അടിവാക്കൽ നികേഷ് (25) കോട്ടയം സ്വദേശി സനീഷ് ബാബു (25) എന്നിവർക്കു നേരെയാണ് കുരുമുളക് സ്േ്രപ പ്രയോഗിച്ചത്. തിങ്കളാഴ്ച രാവിലെ 12 മണിയോടെയായിരുന്നു അക്രമം.
ഓണത്തിന് ബാങ്ക് അവധിയായതിനാൽ ഒരാഴ്ചത്തെ കളക്ഷൻ ബാങ്കിൽ അടച്ചിരുന്നില്ല. ഏതാണ്ട് പത്തു ലക്ഷത്തോളം രൂപയാണ് രാവിലെ ഒരാഴ്ചത്തെ കളക്ഷനായി ഓഫിസിലുണ്ടായിരുന്നത്. രാവിലെ ഓഫിസ് തുറന്ന പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ പ്രതികളിൽ ഒരാൾ ഓഫിസിൽ എത്തി. തങ്ങൾക്ക് കൊറിയർ അയക്കാനുണ്ടെന്ന് അറിയിച്ചു. ഇത് അനുസരിച്ച് കൊറിയർ അയക്കാനുള്ള വിലാസം ചോദിച്ചെങ്കിലും അയാൾ ഇത് നൽകാതെ പുറത്തേയ്ക്കിറങ്ങിപ്പോന്നു. ഇതിനു പിന്നാലെ പന്ത്രണ്ടരയോടെയാണ് രണ്ടു പേർ ഓഫിസിനുള്ളിലേയ്ക്ക് കയറിയെത്തിയത്.
ആദ്യം ഓഫിസിനുള്ളിൽ കയറിയെത്തിയ ആൾ ജീവനക്കാർക്ക് നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ഈ സമയം രണ്ടാമൻ ഓഫിസിനുള്ളിൽ കയറി മൂന്നു ജീവനക്കാരെയും ആക്രമിച്ചു. രണ്ടു അക്രമികളും ചേർന്ന് ജീവനക്കാരെ അടിച്ചു വീഴ്ത്തിയ ശേഷം മേശയ്ക്കുള്ളിൽ നിന്നും പണം എടുത്തു. പിടിവലിയ്ക്കിടെ ഇരുപതിനായിരത്തോളം രൂപ ഓഫിസിനുള്ളിൽ വീണു പോയി. അക്രമികൾ രക്ഷപെടാൻ പുറത്തേയ്ക്കിറങ്ങിയതോടെ മൂന്നു ജീവനക്കാരും പിന്നാലെ ഓടി ഇവരെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, പത്തു ലക്ഷത്തോളം രൂപ ഓഫിസിനുള്ളിലിരിക്കുന്നതിനാൽ ഇവർ പ്രതികൾക്ക് പിന്നാലെ ഓടാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആക്രമണത്തിന് ഇരയായ ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. കൊറിയർ സർവീസ് ഓഫിസിനുള്ളിലെയും പുറത്തെ ഓഫിസുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കോട്ടയം നഗരമധ്യത്തിലെ കൊറിയർ സർവീസ് ഓഫീസിൽ വൻ പിടിച്ചുപറി: ഒരു ലക്ഷം രൂപ കവർന്നു; പ്രതിയെപ്പറ്റി സൂചന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://thirdeyenewslive.com/life-attack-kottayam/