
ബംഗളൂരു: പത്താം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ബംഗളുരു കടുഗോഡിയിലാണ് സംഭവം. വൈറ്റ്ഫീൽഡിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അനന്തിക ചൗരസ്യ (15) ആണ് മരിച്ചത്. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് കെട്ടിടത്തിൻ്റെ ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.
അച്ഛനും അമ്മയ്ക്കും ഒപ്പം അപ്പാട്ട് കഴിഞ്ഞിരുന്ന കുട്ടിയ്ക്ക് അടുത്തിടെ കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. കുട്ടി അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് മാർക്ക് കുറയാൻ കാരണമെന്ന് പറഞ്ഞ് മാതാപിതാക്കൾ ശാസിച്ചു. ഈ മാസം തന്നെ നടക്കാനിരിക്കുന്ന മറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കുട്ടി അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതെന്നാണ് സൂചന. തുടർന്ന് പോലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group