video
play-sharp-fill

കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; അവന്റെ കണ്ണ് ഇപ്പോൾ ഇല്ല, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല; സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് തെളിയിക്കുന്ന നിർണായക തെളിവ് പുറത്ത്; ആക്രമണ ആഹ്വാനം നൽകിയത് ഇൻസ്റ്റഗ്രാമിലൂടെ; തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലീസ്

കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; അവന്റെ കണ്ണ് ഇപ്പോൾ ഇല്ല, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല; സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് തെളിയിക്കുന്ന നിർണായക തെളിവ് പുറത്ത്; ആക്രമണ ആഹ്വാനം നൽകിയത് ഇൻസ്റ്റഗ്രാമിലൂടെ; തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലീസ്

Spread the love

കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റ് ലഭിച്ചു.

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്. മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്‍ററിന് സമീപം എത്താനായിരുന്നു ആഹ്വാനം. ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചെന്ന് ഉമ്മ കെ പി റംസീന പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞത് മുഹമ്മദ് ഷഹബാസിന്‍റെ ഉമ്മ പറഞ്ഞു. ഷഹാബിസിനെ മർദ്ദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിന്‍റെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതില്‍ പൊരുത്തപ്പെടണമെന്ന് ശബ്ദ സന്ദേശം.