അഭിനന്ദന് വേറിട്ട ആദരമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; ഒന്നാം നമ്പര്‍ ജേഴ്‌സിയ്ക്ക് അഭിനന്ദന്‍ എന്ന പേര് നല്‍കി
സ്വന്തം ലേഖകന്‍
മുംബൈ: മണിക്കൂറുകളുടെ ആശങ്കകളൊഴിഞ്ഞ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണിലെത്തി. . അദ്ദേഹത്തിന്റെ തിരിച്ചുവരില്‍ വ്യത്യസ്തമായൊരു സ്വീകരണം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി സി സി ഐയും. വീര ജവാനായി പ്രത്യേകം ജേഴ്സി തയ്യാറാക്കിയാണ് ടീം ഇന്ത്യ അഭിനന്ദന് ആദരവ് അറിയിച്ചത്.രാജ്യം മുഴുവനും അഭിനന്ദനെ കുറിച്ച് അഭിമാനിക്കുകയാണ്.
ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നീലപ്പട ഇന്ത്യയുടെ വീര നായകനായി തയ്യാറാക്കിയത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ എന്നാണ് ജേഴ്സില്‍ എഴുതിയിരിക്കുന്ന പേര്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വി വി എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ‘നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ’ എന്നാണ് അദ്ദേഹത്തെ കുറിച്ച് സച്ചിന്റെ ട്വീറ്റ് ചെയ്തത്. ‘യഥാര്‍ത്ഥ ഹീറോ’ എന്നാണ് അഭിനന്ദനെ വിരാട് കോലി വിശേഷിപ്പിച്ചത്.
പാക് കസ്റ്റഡിയിലായ അഭിനന്ദിനെ മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് പാകിസ്ഥാന്‍ വിട്ടയച്ചത്.