video
play-sharp-fill

ഹോട്ടലുകള്‍ക്ക് ട്രേഡിങ് നിര്‍ണയിക്കുന്നു; ശുചിത്വവും സുരക്ഷയും അടിസ്ഥാനമാക്കും;ഹോട്ടലുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗ്രേഡിങ് പ്രയോജനംചെയ്യുമെന്ന് റിപ്പോർട്ട്; രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു നിയമനിര്‍മാണം

ഹോട്ടലുകള്‍ക്ക് ട്രേഡിങ് നിര്‍ണയിക്കുന്നു; ശുചിത്വവും സുരക്ഷയും അടിസ്ഥാനമാക്കും;ഹോട്ടലുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗ്രേഡിങ് പ്രയോജനംചെയ്യുമെന്ന് റിപ്പോർട്ട്; രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു നിയമനിര്‍മാണം

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളെ മൂന്നായി തരംതിരിക്കുന്ന നിയമം വരുന്നു.തുറന്ന അടുക്കള മുതല്‍ ജീവനക്കാരുടെ പെരുമാറ്റംവരെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്. ട്രിപ്പിള്‍ എ, ട്രിപ്പിള്‍ ബി, ട്രിപ്പിള്‍ സി എന്നിങ്ങനെയാണ് നിര്‍ണയം.സംസ്ഥാനസര്‍ക്കാരിന്റെ പരിഗണനയിലുള്ള ‘കേരള ഹോട്ടലുകള്‍ ട്രേഡിങ് നിര്‍ണയിക്കല്‍ ബില്‍-2023’ ലാണ് നിര്‍ദേശമുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു നിയമനിര്‍മാണം.

നിയമം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃകാര്യകമ്മിഷണര്‍ ഡോ. സജിത് ബാബു, ഉപഭോക്തൃസംഘടനയായ പരിവര്‍ത്തന്‍, ഹൈക്കോടതിയിലെ വിജിലന്‍സ് പ്രത്യേക അഭിഭാഷകന്‍..എ. രാജേഷ്, എറണാകുളം കണ്‍സ്യൂമര്‍ കോടതി പ്രസിഡന്റ് ഡി.ബി. ബിനു, അഡ്വ. രാജേന്ദ്രന്‍നായര്‍,തൃശൂര്‍ ഉപഭോക്തൃകോടതി അംഗം റാംമോഹന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചനടത്തിയിരുന്നു.

പരിഗണനാവിഷയങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*സാധനങ്ങളുടെ ഗുണനിലവാരം

*എണ്ണ

*തുറന്ന അടുക്കളയാണോ അല്ലയോ

*ജീവനക്കാരുടെ പെരുമാറ്റം

*ഹോട്ടലിലെ സൗകര്യങ്ങളും അന്തരീക്ഷവും

*പ്രയോജനം

*നിലവാരംകുറഞ്ഞ ഭക്ഷണം നല്‍കിയാല്‍ ഗ്രേഡിങ്ങില്‍ പ്രതിഫലിക്കും

*ഉപഭോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്.

*തുറന്ന അടുക്കളമുതല്‍ ജീവനക്കാരുടെ പെരുമാറ്റംവരെ മാനദണ്ഡം.

ഹോട്ടലുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗ്രേഡിങ് പ്രയോജനംചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.