
കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് തുടക്കം കുറിച്ച് തൃക്കോടിയേറ്റ് കർമ്മം വൈകിട്ട് 7 ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു .
തുടർന്ന് കോടിമത പുലരിയുടെ തിരുവാതിര. 8 ന് മറിയപ്പള്ളി ഉമാമഹേശ്വര സംഘത്തിൻ്റെ തിരുവാതിര 8.30ന് അയ്മനം എ എം വി ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേള.
രണ്ടാം ഉത്സവദിനമായ നാളെ വൈകിട്ട് 7 ന് മാങ്ങാനം ഗൗരീശങ്കരം തിരുവാതിര. തുടർന്ന് കോടിമത ഹരിചന്ദനം തിരുവാതിര 8.30ന് ആഷ്‌ന ജെ തോപ്പിലിൻ്റെ ഡാൻസ്. 9 മുതൽ കോട്ടയം ജോസഫ്& സുനിൽ നയിക്കുന്ന കരോക്കെ ഗാനമേള.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 14 ചൊവ്വ രാവിലെ 8 മുതൽ മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്ര സമിതിയുടെ സമ്പൂർണ്ണ നാരായണിയ പാരായണം വൈകിട്ട് 7 ന് തിരുനക്കര ആർദ്ര സംഘത്തിൻ്റെ തിരുവാതിര 7.30ന് കോട്ടയം സർഗ്ഗ നൃത്ത കലാക്ഷേത്രത്തിൻ്റെ നൃത്ത നൃത്ത്യങ്ങൾ
4 -ാം ഉത്‌സവ ദിനം ആയ ഏപ്രിൽ 15 ന് രാവിലെ 5.30ന് വിഷുകണി ദർശനം 9 ന് പ്രതിഷ്ഠ ദിന കലശം വൈകിട്ട് 5 ന് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത് 7 ന് രശ്‌മി ശ്രീധരൻ്റെ ഡാൻസ്. 8 ന് കോട്ടയം ശ്രീകുമാർ നയിക്കുന്ന ഈശ്വരനാമ ജപം.
5 -ാം ഉത്‌സവ ദിനം ആയ ഏപ്രിൽ 16 വ്യാഴം വൈകിട്ട് 7 ന് കാച്ചുവേലിക്കുന്ന് ശ്രീപാർവ്വതി സംഘത്തിൻ്റെ കൈകൊട്ടി കളി. 7.30ന് ശ്രീദ& ശ്രീ നന്ദനയുടെ ക്ലസിക്കൽ ഡാൻസ്. 8 ന് രഞ്ജിത് കെ മോഹൻ്റെ സംഗീത സദസ്സ്.
6 -ാം ഉത്‌സവ ദിനം ആയ ഏപ്രിൽ 17 ന് വൈകിട്ട് 7.30 ന് കൊപ്രത്തമ്മ സംഘത്തിൻ്റെ തിരുവാതിര. 8 ന് ഭാവാഞ്‌ജലി നൃത്തവിദ്യാലയത്തിൻ്റെ ആനന്ദനടനം.
7-ാം ഉത്‌സവ ദിനം ആയ ഏപ്രിൽ 18 ന് ഉച്ചക്ക് 12 ന് ഉത്‌സവബലി . തുടർന്ന് മഹാപ്രസാദം ഊട്ട് വൈകിട്ട് 6 ന് ശ്രീഭദ്ര നാരായണീയ സമിതിയുടെ സൗന്ദര്യ ലഹരി പാരായണം. 7 ന് കാഴ്ച്ച ശ്രീബലി എഴുന്നള്ളിപ്പിൻ കലാമണ്ഡലം പുരുഷോത്തമനും 25 ൽ പരം മേളക്കാരും അണിനിരക്കുന്ന പഞ്ചാരിമേളം. രാത്രി 10 ന് ആറ്റിങ്ങൾ ശ്രീധന്യയുടെ നാടകം ആനന്ദ ഭൈരവി . രാത്രി 12 ന് പള്ളിവേട്ട
8 -ാം ഉത്‌സവ ദിനം ആയ ഏപ്രിൽ 19 ഞായർ രാവിലെ 9 ന് ആറാട്ട് പുറപ്പാട് 12.30 ന് ആറാട്ട് സദ്യ
5 ന് കൊടുരാറിൻ്റെ തീരത്ത് മാടപ്പാട്ട് ക്ഷേത്ര കടവിൽ ആറാട്ട്. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തൃ ഗൗതമപുരം ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് രാത്രി 12 ന് കൊടിയിറക്ക് .
പള്ളിവേട്ട ദിനം ഗജരാജ മാണിക്യം ഉണ്ണിപ്പിള്ളി ഗണേശനും ആറാട്ടിന് ഗജരാജ കൗസ്തുഭം ഗുരുജിയിൽ ശിവനാരായണനും ഭഗവതിയുടെ തിടമേറ്റും.
ടി എൻ ഹരികുമാർ പ്രസിഡണ്ടും കെ ബി കൃഷ്ണകുമാർ സെക്രട്ടറിയും കെ എൻ മധു ജനറൽ കൺവീനറും ജി ശ്രീകുമാർ ട്രഷററും അടങ്ങുന്ന ഭരണസമിതി ആണ് തിരുവുത്സവത്തിന് നേതൃത്ത്വം നൽകുന്നത്.



