ഹിന്ദു ഏകതാ സമിതി പരപ്പനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഗീത പ്രതിഭകളായ നിവേദിത ദാസിനെയും നിരഞ്ജന ദാസിനെയും ആദരിച്ചു

Spread the love

മലപ്പുറം: ഹിന്ദു ഏകതാ സമിതി പരപ്പനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ രവീന്ദ്രനാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ്,18 ഇന്ത്യൻ ഭാഷകളിലും 18 വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു 20 ഓളം വേൾഡ് റെക്കോർഡുകളും ഗിന്നസ് റെക്കോർഡും
നേടിയ സംഗീത വിസ്മയമായ ലേഖാസ് സിംഗിംഗ് സിസ്റ്റേഴ്സ് നിവേദിത ദാസിനും നിരഞ്ജന ദാസിനും വീട്ടിലെത്തി ആദരിച്ചു.

video
play-sharp-fill

സേവാ ഭാരതി യൂണിറ്റ് പ്രസിഡണ്ട്‌ സുരേന്ദ്രൻ മാസ്റ്റർ അവാർഡ് സമ്മാനിച്ചു. ആർഎസ്എസ് സമ്പർക്ക പ്രമുഖ് ഗിരീഷ്, ബിജെപി ഏരിയ സെക്രട്ടറി രമേശൻ, സേവ ഭാരതി യൂണിറ്റ് സെക്രട്ടറി ഉണ്ണി എന്നിവർ സംബന്ധിച്ചു.

ഭാരതീയ സംസ്കൃതി ഫൌണ്ടേഷൻന്റെ കല രംഗ് 2026 അയോധ്യ രാമ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ ഹിന്ദു ഏകതാ സമിതി അഭിനന്ദനങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group