സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റിയൽമി 16 പ്രോ സീരീസ്; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അത്യാധുനിക ക്യാമറ സംവിധാനങ്ങളും, നൂതനമായ പ്രോസസറുകളും; ജനുവരി 09ന് ഏറ്റവും പുതിയ റിയൽമി 16 പ്രോ സീരീസ് സ്മാർട്ട് ഫോണുകളുടെ ലോഞ്ചിംഗും ആദ്യ വിൽപനയും കൊല്ലത്തെ ഓക്സിജനിൽ പ്രശസ്ത ടെക് ഇൻഫ്ലുവൻസർ ജയരാജ് ജി നാഥ് നിർവഹിക്കും

Spread the love

കൊല്ലം : സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റിയൽമി പുറത്തിറക്കുന്ന ഏറ്റവും പുതിയ റിയൽമി 16 പ്രോ സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ചിംഗും ആദ്യ വിൽപനയും കൊല്ലത്തെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ സ്ഥാപനമായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ വെച്ച് നടക്കുന്നു.

video
play-sharp-fill

2026 ജനുവരി 09-ന് രാവിലെ 11:00 മണിക്ക് പ്രശസ്ത ടെക് ഇൻഫ്ലുവൻസർ ജയരാജ് ജി നാഥ് മുഖ്യാതിഥിയായി പങ്കെടുത്ത് പുത്തൻ സ്മാർട്ട്ഫോൺ വിപണിക്ക് സമർപ്പിക്കും.

അത്യാധുനിക ക്യാമറ സംവിധാനങ്ങളും നൂതനമായ പ്രോസസറുകളുമായി വിപണിയിലെത്തുന്ന റിയൽമി 16 പ്രോ സീരീസ് ഉപഭോക്താക്കൾക്ക് മികച്ചൊരു ഡിജിറ്റൽ അനുഭവം വാഗ്ദാനം ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ മുൻനിര ടെക് വിദഗ്ധനായ ജയരാജ് ജി നാഥിലൂടെ ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ നേരിട്ട് മനസ്സിലാക്കാനും ആദ്യ വിൽപനയുടെ ഭാഗമാകാനും കൊല്ലത്തെ ടെക് പ്രേമികൾക്ക് അവസരമൊരുങ്ങുകയാണ്.

പുതിയ സാങ്കേതികവിദ്യയുടെ കരുത്തും സൗന്ദര്യവും സമന്വയിക്കുന്ന റിയൽമി 16 പ്രോ സീരീസിന്റെ ലോഞ്ചിംഗ് ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.