കടുത്തുരുത്തി മുൻ എംഎൽഎ പി.എം മാത്യു അന്തരിച്ചു;അന്ത്യം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Spread the love

കോട്ടയം: കടുത്തുരുത്തി മുൻ എംഎൽഎ പി എം മാത്യു( 75) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

video
play-sharp-fill

1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.