
മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണമാണ് ഇന്ന്.
ഓണത്തിന്റെ പുത്തൻ പ്രതീക്ഷകളും , നാമ്പിടുന്ന പുതിയ സ്വപ്‌നങ്ങളും, സദ്യയും ഊഞ്ഞാലാട്ടവുമായി മലയാളി ഇന്ന് തിരുവോണം കൊണ്ടാടുന്നു.
വരൾച്ചയും പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും നമ്മുടെ കേരള നാട് വർണ്ണങ്ങൾ ചാലിച്ച് പുഷ്പസുഗന്ധിയായി ഓണത്തെ വരവേൽക്കാൻ നിറഞ്ഞ് നിൽക്കുകയാണ്.
ഏറെ ആകുലതകൾക്കിടയിലും നമ്മുടെ മനസ്സുകളെ ചേർത്തു നിർത്താനും അതിൽ ചെത്തിയും ചെന്താമരയുമൊക്കെ വിരിയിക്കുന്നതുമാകട്ടെ ഈ ഓണക്കാലം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസിന്റെ ഓണാശംസകൾ..