വൃക്കയിൽ ട്യൂമർ; അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി;ഇടുക്കി വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരന്റെ വൃക്കയിൽ നിന്നും നീക്കം ചെയ്തത് ഇരുപത് സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ

Spread the love

കോട്ടയം:ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം.

video
play-sharp-fill

കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്.

പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. പ്രദീപ് തോമസ് എന്നിവരുടെ സഹകരണത്തോടെ രോഗിയുടെ വൃക്കയിൽ നിന്നും ഇരുപത് സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ രോഗിയുടെ ഇരു വൃക്കകളും തകരാറിൽ ആവുകയും ട്യൂമർ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ബാധിക്കുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും, ശസ്ത്രക്രിയക്ക് ശേഷം രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.