ഈ ശീലങ്ങൾ ഒഴിവാക്കു;കാൻസർ സാധ്യത കുറയ്ക്കാം

Spread the love

ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ നാം വിചാരിച്ചാൽ തടയാൻ പ്രയാസമാണെങ്കിലും
കാൻസറിൽ നിന്ന് രക്ഷനേടാനാകുന്ന ചില ഘടകങ്ങൾ ഇപ്പോഴും നിയന്ത്രിക്കാവുന്നവയാണ്. അനാരോ​ഗ്യകരമായ ജീവിതശൈലി പലതരം കാൻസർ കേസുകളുടേയും വർധനവിന് കാരണമാകുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാൻസർ സാധ്യത വർധിപ്പിക്കുന്ന നാല് ഘടകങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

പുകയില
കാൻസറിനും കാൻസർ മൂലമുള്ള മരണങ്ങൾക്കും പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകയില എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയിലയിൽ നിന്നുള്ള പുകയിൽ 7000-ൽ അധികം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ നിരവധി വസ്തുക്കളുണ്ട്. കൂടാതെ, ചിലത് കാൻസറിന് കാരണമാകുന്നവയുമാണ്.

പുകയില ഉത്പ്പന്നങ്ങൾ ശ്വാസകോശം, വായ, തൊണ്ട എന്നിവിടങ്ങളിലെ കാൻസറിന് കാരണമാകുന്നു. പുകയില കാരണം കാൻസർ ബാധിച്ചും മറ്റ് രോ​ഗങ്ങളാലും 80 ലക്ഷം പേർ മരിക്കുന്നുവെന്നാണ് കണക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം
ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മദ്യം ഗ്രൂപ്പ് 1 അർബുദകാരിയായി തരംതിരിച്ചിരിക്കുന്നു. അന്നനാളം, കരൾ, വൻകുടൽ, സ്തനാർബുദം എന്നിവയുൾപ്പെടെ ഏഴ് തരം അർബുദങ്ങൾക്ക് മദ്യം കാരണമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പാൻക്രിയാസ്, പ്രോസ്റ്റേറ്റ്, ആമാശയം എന്നിവിടങ്ങളിലെ അർബുദങ്ങൾക്കുള്ള അപകടസാധ്യത മദ്യം വർധിപ്പിക്കുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ച കാര്യമാണ്. ചെറിയ അളവിൽ പോലും മദ്യം സുരക്ഷിതമല്ല.

വ്യായാമം ഒഴിവാക്കരുത്
വ്യായാമത്തിന്റെ അഭാവം അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. അമിതഭാരം അന്നനാളം, വൻകുടൽ, സ്തനങ്ങൾ, ഗർഭാശയം, വൃക്ക എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2012-ലെ 3.4% അർബുദങ്ങൾക്കും കാരണം ഉയർന്ന ബിഎംഐ ആയിരുന്നു. ഈ അപകടസാധ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർ​ഗം പതിവായുള്ള വ്യായാമമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രദ്ധിക്കണം.