ചർച്ച് ബില്ലിനെതിരെ ഇ-കാറ്റ് 4000 ൽപരം കെ.സി.വൈ.എം. യൂണിറ്റുകൾ നേതൃത്വം നൽകും
സ്വന്തം ലേഖകൻ
കോട്ടയം: കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 3 മുതല്‍ 6 വരെ കെ.സി.വൈ.എം. സംസ്ഥാനതലത്തില്‍ ഇ-കാറ്റ് സൃഷ്ടിക്കുന്നതിന് കേരളത്തിലെ 32 രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന 4000 ല്‍പരം കെ.സി.വൈ.എം. യൂണിറ്റുകള്‍ നേതൃത്വം നല്‍കും. ഇതിനായി മാര്‍ച്ച് 3-ാം തീയതി കെ.സി.ബി.സി. യുടെ സര്‍ക്കുലര്‍ വായിക്കുന്ന ദിവ്യബലിയെത്തുടര്‍ന്ന് അടിയന്തിര കെ.സി.വൈ.എം. യൂണിറ്റ് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴിക്കാടന്‍ നിര്‍ദ്ദേശം നല്കി. സമ്മേളനത്തില്‍ [email protected] എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് ചര്‍ച്ച് ബില്‍ തള്ളിക്കളയുക, സഭയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കങ്ങളില്‍ നിന്നും കമ്മീഷന്‍ പിന്‍വാങ്ങുക, ഭരണഘടനാവിരുദ്ധമായ ചര്‍ച്ച് ബില്‍ ഞങ്ങള്‍ എതിര്‍ക്കുന്നു തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ഇ-െയിലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ ഇ-മെയിലില്‍ നിന്ന് അയയ്ക്കുന്നതിനു വേണ്ടുന്ന ക്രമീകരണങ്ങള്‍ യൂണിറ്റു ഭാരവാഹികള്‍ ചെയ്യണം. ദിവ്യബലിയെത്തുടര്‍ന്ന് നടക്കുന്ന യൂണിറ്റ് സമ്മേളനത്തിലേക്ക് ചെറിയ പ്ലക്കാര്‍ഡുകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവകളായി പ്രകടനമായി വേണം എത്തിച്ചേരുവാന്‍. യൂണിറ്റ് സമ്മേളനങ്ങളില്‍ ജനപ്രതിനിധികളുടെയും സാമുദായിക-സാംസ്‌കാരിക നേതാക്കളുടെയും സാന്നിധ്യവും പിന്‍തുണയും ഉറപ്പു വരുത്തുവാനും ശ്രദ്ധിക്കണം. മാര്‍ച്ച് 3, 4 തീയതികളില്‍ നിര്‍ബന്ധമായും എല്ലാ കെ.സി.വൈ.എം. യൂണിറ്റുകളും എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ കൂടുന്നതിനും 5-ാം തീയതി ഫൊറോന/മേഖലാ സമിതികള്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ത്ത് ഇ-കാറ്റ് ശക്തിപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും രൂപതാസമിതികള്‍ 6-ാം തീയതി എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ ചേര്‍ന്ന് സംസ്ഥാനസമിതിക്ക് രൂപതയില്‍ ചര്‍ച്ച് ബില്ലിനെതിരായ ഇ-കാറ്റ് സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കുന്നതിനും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ഇ-കാറ്റ് ശക്തമാക്കുന്നതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി കേരളത്തിലെ 32 രൂപതകളിലെയും രൂപതാ പ്രസിഡന്റ്, ജന. സെക്രട്ടറി, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുടെ യോഗം ചങ്ങനാശ്ശേരി സന്ദേശനിലയത്തില്‍ 2019 മാര്‍ച്ച് 3 ന് രാവിലെ 9 മണി മുതല്‍ 3 മണി വരെ വിളിച്ചു ചേര്‍ക്കുന്നതിനും സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴിക്കാടന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ജോസഫ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, റ്റീന കെ.എസ്, ഷാരോണ്‍ കെ. റെജി, ഫാദര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സംസാരിച്ചു.