വ്യാജ ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വര്‍ണതട്ടിപ്പ്; അടിമാലി സ്വദേശിനി പിടിയില്‍

Spread the love

കൊച്ചി: ബാങ്കില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച്‌ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതി ഡല്‍ഹിയില്‍ അറസ്റ്റില്‍.

video
play-sharp-fill

ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഇവർ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്തത്. അടിമാലി വിശ്വദീപ്തി സ്‌കൂളിനടുത്ത് താമസിക്കുന്ന കൊച്ചനാട്ടില്‍ അരുണിന്റെ ഭാര്യ അനുഷയെ (35) ആണ് അടിമാലി പൊലീസ് പിടിയിലായത്.

 

2019മുതല്‍ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്നാണ് അനുഷ എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടില്‍ നിന്ന് ഇറങ്ങും. ബാങ്കില്‍ സ്വർണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ സുഹൃത്തുക്കളെയും ബന്ധുക്കളെയും കബിളിപ്പിച്ചത്. ഇത്തരത്തില്‍ ലഭിച്ച സ്വർണാഭരണങ്ങള്‍ അനുഷ കൈക്കലാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയതേയില്ല. ഭാര്യയെ കാണാതായതോടെ അരുണ്‍ കോതമംഗലത്തെ ബാങ്ക് ശാഖയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. അനുഷ എന്ന പേരില്‍ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ വർഷങ്ങളായി നീണ്ടുനിന്ന അനുഷയുടെ നാടകം പൊളിഞ്ഞു.

 

എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ല്‍ അരുണ്‍ വിദേശത്തേക്ക് പോയ സമയത്താണ് തനിക്ക് ബാങ്കില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് പരത്തിയത്. പിന്നീട് വിദേശത്തുനിന്ന് അരുണ്‍ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.

സ്വർണം നിക്ഷേപിച്ചവർ തിരികെ ചോദിച്ചു തുടങ്ങിയതോടെയാണ് ഇവർ ഡല്‍ഹിയിലേക്ക് കടന്നതെന്നാണ് വിവരം. ഡല്‍ഹിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനുഷയെ മൊബൈല്‍ ടവർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തിയത്.