യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വാഹന പര്യടനം മാർച്ച് 31 മുതൽ
സ്വന്തം ലേഖകൻ
കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തുറന്ന വാഹനത്തിലെ പ്രചാരണം 31 ന് ആരംഭിക്കും. 31 ന് രാവിലെ 8.30 ന് വൈക്കം ബോട്ട് ജെട്ടി മൈതാനത്ത് മുൻ മുഖ്യമന്ത്രി എ.ഐ.സിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. 31 ന് വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുക. രണ്ടാം ഘട്ടമായി ഏപ്രിൽ ഒൻപതിനും വൈക്കത്ത് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി എത്തും. ഏപ്രിൽ മൂന്നിനും, അഞ്ചിനും, 13 നും പിറവം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി എത്തും. ഏപ്രിൽ ഒന്നിനും, ആറിനും കടുത്തുരുത്തിയിലും, ഏപ്രിൽ രണ്ടിനും 11 നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലും സ്ഥാനാർത്ഥി പര്യടനം നടത്തും. ഏഫ്രിൽ നാല്, പത്ത്, പന്ത്രണ്ട് ദിവസങ്ങളിൽ പാലാ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പര്യടനം. ഏപ്രിൽ ഏഴ്, 16 തീയതികളിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലും, ഏഫ്രിൽ എട്ടിനും 17 നും കോട്ടയം മണ്ഡലത്തിലുമാണ് പ്രചാരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ എട്ടു മുതൽ 11.30 വരെയും, 2.30 മുതൽ 8.30 വരെയുമാണ് പര്യടന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.