play-sharp-fill
മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പോലീസിന്്

മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പോലീസിന്്

സ്വന്തം ലേഖകൻ

കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ പോലീസിന്. മുനമ്പം മനുഷ്യക്കടത്തുകേസുമായി ബന്്ധപ്പെട്ട് കസ്്റ്റഡിയുലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പൊലീസ് തിരയുന്ന ശ്രീലങ്കക്കാരായ ശെൽവരാജും ശ്രീകാന്തും ദൃശ്യത്തിലുണ്ട്. ബോട്ടുകളിൽ കയറി സൗകര്യങ്ങൾ അന്വേഷി്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇവർ മുനമ്പത്ത് എത്തിയതിനുള്ള പ്രധാന തെളിവാണിത്. കേസുമായി ബന്ധപ്പെട്ട് തമിഴ് വംശജനായ രവി സനൂപ്് രാജയെ പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി രവിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. നേരത്തേ പിടിയിലായ പ്രഭു ദണ്ഡപാണിയുടെ കൂട്ടുകാരനാണ് രവി. രവിയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ യാത്രാസംഘത്തിലുണ്ടെന്നാണ് സൂചന. പ്രഭുവിനെ പൊലീസ് കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയാണ്. മുൻപ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിരുന്നതായും ചിലർ പിടിയിലായതായും പൊലീസ് വ്യക്തമാക്കിയിരുന്നു.