മദ്യപിച്ച്‌ ലക്ക് കെട്ട് ഡ്യൂട്ടിലുണ്ടായിരുന്ന ജീവനക്കാർ! ഔട്ട്‌ലെറ്റിലെ കണക്കുകളില്‍ 22,000 രൂപയുടെ കുറവും ഒപ്പം ഉറവിടം വെളിപ്പെടുത്താത്ത 82,000 രൂപയും ; അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര ക്രമക്കേടുകള്‍

Spread the love

എറണാകുളം: അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന. അപ്രതീക്ഷിത പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.

video
play-sharp-fill

ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച്‌ അവശരായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഔട്ട്‌ലെറ്റിലെ കണക്കുകളില്‍ 22,000 രൂപയുടെ കുറവ് കണ്ടെത്തി. ജീവനക്കാരുടെ പക്കല്‍ നിന്ന് ഉറവിടം വെളിപ്പെടുത്താത്ത 82,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മദ്യ കമ്പനികള്‍ നല്‍കിയ അനധികൃത പണമാണിതെന്നാണ് പ്രാഥമിക നിഗമനം. ജോലിസമയത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തേക്കും.