video
play-sharp-fill
പ്രതിപക്ഷ കൂട്ടായ്മ ജനങ്ങളുടെ വികാരമാണ്: രാഹൂല്‍ ഗാന്ധി

പ്രതിപക്ഷ കൂട്ടായ്മ ജനങ്ങളുടെ വികാരമാണ്: രാഹൂല്‍ ഗാന്ധി

മുംബൈ: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയം മാത്രമല്ലെന്നും അത് ജനങ്ങളുടെ വികാരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഭരണഘടനയേയും രാജ്യത്തെ മറ്റ് സ്ഥാപനങ്ങളേയും ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എ ഭരിക്കുമ്‌ബോള്‍ ബാരലിന് 130 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും അതിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിയില്ല. ഫലം ലഭിച്ചത് 20ഓളം വരുന്ന പണക്കാരുടെ പോക്കറ്റിലേക്കാണ്.

സാധാരണക്കാര്‍ക്ക് ഇന്ധന വില വര്‍ധനവില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഇന്ധനവില ചരക്കു സേവന നികുതിയില്‍(ജി.എസ്.ടി) ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അതില്‍ താത്പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :