video
play-sharp-fill

പോലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം

പോലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം

Spread the love

എറണാകുളം അയ്യമ്പുഴയിൽ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം.എസ്‌ഐയുടെ മൂക്കിടിച്ച്‌ തകര്‍ത്തായിരുന്നു ആക്രമണം.നേപ്പാള്‍ സ്വദേശി ഗീതയെയും പുരുഷ സുഹൃത്തിനെയുമാണ് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തത്.നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം

അയ്യമ്പുഴയിലെ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരിമാഫിയ സംഘം എത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഇടയിലായിരുന്നു ആക്രമണം നടന്നത്.

സംശയാസ്പദമായ നിലയിൽ റോഡരികിൽ ബൈക്ക് നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തുകയും,അത് ചോദ്യം ചെയ്തപ്പോൾ വ്യക്തമല്ലാത്ത മറുപടി നൽകുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് യുവതി പൊലീസിന് നേരെ തിരിഞ്ഞതും.എസ്‌ഐയുടെ മൂക്കിനിടിക്കുകയും മറ്റു പൊലീസുകാരെ കടിക്കുകയും മാന്തുകയുമൊക്കെ ചെയ്തത്.തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു.പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.