video
play-sharp-fill
പാറുക്കുട്ടി ആദ്യമായി സ്ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞു

പാറുക്കുട്ടി ആദ്യമായി സ്ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞു

സ്വന്തംലേഖകൻ

കോട്ടയം : ഫ്ലവേർസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ ഇപ്പോഴത്തെ ഹിറ്റ് താരം ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേയുള്ളൂ, അത് പാറുക്കുട്ടിയാണ്.
ഒരു വയസ്സ് പ്രായമുള്ള ഈ കുഞ്ഞിനേയും കുഞ്ഞിന്റേ കുസൃതിയും മാത്രം കാണാനായി ഈ സീരിയല്‍ കാണുന്നവരും കുറവല്ല.
ഇപ്പോൾ സീരിയലിന്റെ സ്ക്രിപ്റ്റിലെ ഡയലോഗ് പാറുക്കുട്ടി ആദ്യമായി പറഞ്ഞെന്ന് വ്യക്തമാക്കുകയാണ് സീരിയലിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍ അഫ്സല്‍ കരുനാഗപ്പള്ളി. സ്ക്രിപ്റ്റിലുള്ള “ചേട്ടാ ” എന്ന വിളിയാണ് പാറുക്കുട്ടി ഏറ്റുപറഞ്ഞത്‌ . ഈ ഭാഗം ഉള്‍പ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
2015 ഡിസംബര്‍ പതിനാലിനാണ് ഉപ്പും മുളകും സീരിയല്‍ ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സീരിയല്‍ എണ്ണൂറ് എപിസോഡ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സീരിയലിനും താരങ്ങള്‍ക്കും ഫാന്‍സ് പേജ് വരെ സോഷ്യല്‍ മീഡിയയിലുണ്ട്.