Spread the love

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരിൽ 3 വയസ്സുകാരിക്ക് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. അടുക്കള വാതിൽ വഴി വീടിനുള്ളിലേക്ക് കയറിയായിരുന്നു തെരുവ് നായയുടെ ആക്രമണം. ഓമല്ലൂർ സ്വദേശിനി സുകന്യക്കാണ് കടിയേറ്റത്.

video
play-sharp-fill

സുകന്യക്ക് പുറമേ ഓമല്ലൂരിൽ തന്നെ മറ്റ് രണ്ടുപേർക്കും ഇന്ന് തെരുവ് നായയുടെ കടിയേറ്റു. പുലർച്ചെ നടക്കാൻ ഇറങ്ങിയ ഓമല്ലൂർ സ്വദേശി രാജനും ഒരു വൈദികനുമാണ് കടിയേറ്റത്. ഇതിൽ സുകന്യയുടെ പരിക്കാണ് ഗുരുതരം.

കുട്ടിയുടെ മുഖത്ത് കണ്ണിന് താഴെയാണ് പരിക്ക്. സുകന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group