play-sharp-fill
‘നേരറിയാന്‍ സി ബി ഐ’ ; ഷുക്കൂര്‍ വധക്കേസ് നാള്‍ വഴികളിലൂടെ

‘നേരറിയാന്‍ സി ബി ഐ’ ; ഷുക്കൂര്‍ വധക്കേസ് നാള്‍ വഴികളിലൂടെ

സ്വന്തം ലേഖകൻ

    2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവൻകടവിൽ രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷം തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും എം.എസ്.എഫ് നേതാവുമായ അബ്ദുൾഷുക്കൂർ(24) കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന സക്കരിയയ്ക്ക് ഗുരുതരമായി വെട്ടേറ്റു. മാർച്ച് 22 സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദ മകൻ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭാ മുൻ ചെയർമാനും ഏരിയാ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരുൾപ്പടെ 18 പേരുടെ ആദ്യപ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു29 വാടി രവിയുടെ മകൻ ബിജുമോൻ ഉൾപ്പടെ സി.പി.എം പ്രവർത്തകരായ എട്ടുപേർ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി.മേയ് 25 കേസിലെ പത്താം പ്രതി അജിത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.26 ഗൂഢാലോചന കേസിൽ അരിയിൽ ലോക്കൽ സെക്രട്ടറി യു.വി വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.27 ഡി.വൈ.എഫ്.ഐ പാപ്പിനശ്ശേരി ബ്ളോക് സെക്രട്ടറി ഗണേശൻ മോറാ മതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവർ അറസ്റ്റിൽ.

    ജൂൺ 2 ഷുക്കൂറിനെ കൊല്ലാൻ ഉപയോഗിച്ച കത്തി സി.പി.എം കണ്ണപുരം ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.വി. അജിത്തിന്റെ ബൈക്കിന്റെ ടൂൾബോക്‌സിൽ നിന്ന് കണ്ടെടുത്തു.8 സക്കറിയയെ വെട്ടിയ ആയുധം കീഴറയ്ക്കടത്ത ചേര എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽ വച്ച് കണ്ടെടുത്തു.9 ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ടി.വി. രാജേഷിന് നോട്ടീസ്.12 കണ്ണൂർ ഗസ്റ്റ് ഹൗസിൽ പി. ജയരാജനെ ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് അന്വേഷണ സംഘം.14 തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. വാസുദേവൻ, നഗരസഭാ മുൻ വൈസ് ചെയർമാൻ കെ. മുരളീധരൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.18 സി.പി. എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ. ബാലകൃഷ്ണനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.22 കേസിൽ ഉൾപ്പെട്ട 34 പേരെ ഉൾപ്പെടുത്തി പ്രതിപട്ടിക നീട്ടി.

  ജൂലായ് 5 ഡി.വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മോറാഴ ലോക്കൽ കമ്മിറ്റി അംഗവുമായ എ.വി. ബാബു അറസ്റ്റിൽ. 9 കണ്ണൂർ ഗസ്റ്റ് ഹൗസിൽ പി. ജയരാജനെ രണ്ടാമതും ചോദ്യം ചെയ്തു. 29 ടി.വി. രാജേഷിനെ ചോദ്യം ചെയ്തു.

    ആഗസ്റ്റ് 1 സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ അറസ്റ്റിൽ. അറസ്റ്റിൽ പ്രതഷേധിച്ച് വ്യാപക അക്രമങ്ങൾ.7 പി. ജയരാജൻ നൽകിയ ജാമ്യാപേക്ഷയും ടി.വി.രാജേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് കോടതിയിൽ കീഴടങ്ങി.

27 25000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതയുള്ള രണ്ട് ആൾ ജാമ്യവും എന്ന ഉപാധിയിൽ പി.ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

    2016 ഫെബ്രു. 8 ഷുക്കൂർ കേസ് സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജി ബി. കെമാൽപാഷ ഉത്തരവിട്ടു.

    മാർച്ച് 19 സി.ബി.ഐ അന്വേഷണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പ്രതികൾ അപ്പീൽ നൽകി

ഏപ്രിൽ 4 ഷുക്കൂർ വധത്തിൽ സി. ബി.ഐ അന്വേഷണം തുടർന്നു
    ജൂൺ 27 ഷുക്കൂർ വധം സി.ബി.ഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു
    2019 ഫെബ്രു 11 പി.ജയരാജനും ടി.വി. രാജേഷിനുമെതിരെ വധഗൂഢാലോചന ചുമത്തി സി.ബി.ഐ തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു