video
play-sharp-fill
നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാം, പക്ഷേ പരിധി വിടരുതെന്ന് മാത്രം; ഇരട്ട ചങ്കന്റെ വാക്കുകള്‍ ഇങ്ങനെ

നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാം, പക്ഷേ പരിധി വിടരുതെന്ന് മാത്രം; ഇരട്ട ചങ്കന്റെ വാക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നമ്മുടെ മുഖ്യമന്ത്രി കര്‍ക്കശക്കാരനാണെന്ന് പറയുന്നവരോട് പിണറായി വിജയന് ഒന്നേ പറയാനുള്ളൂ. എന്നോട് സംസാരിക്കാന്‍ തയാറുള്ളവരെ കേള്‍ക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, പരിധി വിടരുതെന്ന് മാത്രം. അങ്ങനെ സംഭവിച്ചാല്‍ സംസാരം അവിടെ നിര്‍ത്തും. ്അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.താന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രി എന്ന നിലയില്‍ തന്നോട് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള ധാരണകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. പലരും ചോദിക്കാന്‍ മടിക്കുന്ന ആ ചോദ്യം മുഖ്യനോട് ചോദിച്ചതാകട്ടെ ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ: ജി.വിജയരാഘവനാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക എപ്പിസോഡിലാണ് ഈ പരാമര്‍ശം. വിജയരാഘവന്റെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും.

ചെറുപ്പകാലം മുതല്‍ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച പരിചയം എനിക്കുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും. നാട്ടിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഔദ്യോഗികവും അല്ലാത്തതുമായ സംവിധാനങ്ങളുണ്ട്.
പക്ഷേ, ചില കാര്യങ്ങള്‍ അങ്ങേയറ്റം മോശമായി ചിത്രീകരിക്കാനുള്ള പ്രവണത കേരളത്തിലുണ്ട്. അതിനു വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞു വെച്ചത്. അതിന്റെ പേരിലാണു നാടാകെ വിധി കല്‍പിക്കുന്നത് എന്ന തോന്നലില്ല.

ചില മാധ്യമസുഹൃത്തുക്കള്‍ വെല്ലുവിളിക്കുകയാണ്. അവരുടെ കയ്യിലാണു നാട് നില്‍ക്കുന്നതെന്ന അഭിപ്രായം മുന്‍പും ഇപ്പോഴുമില്ല. അവര്‍ക്കു വഴിപ്പെടുന്നില്ല എന്നു വരുമ്‌ബോള്‍ വാശിയോടെ നെഗറ്റീവ് ആയ പ്രചാരവേല നടത്തും. എന്നോട് അഭിപ്രായം പറയാന്‍ ശങ്കിക്കുന്നു എന്നതു പ്രചാരണം മാത്രം. സര്‍ക്കാരിന്റെ ആദ്യകാലത്ത് ഗവ. സെക്രട്ടറിമാര്‍ തുറന്ന് അഭിപ്രായം പറയുന്നുണ്ടോ എന്ന ശങ്ക ഉണ്ടായിരുന്നു. പിന്നീടതു പൂര്‍ണമായി മാറി. അവരുമായി നല്ല അടുപ്പമുണ്ട്. പിന്നെ, അവര്‍ക്കിടയിലും പ്രത്യേക തരക്കാരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. എന്റെ മുന്നില്‍ വരുന്നവരുടെ എല്ലാ കാര്യങ്ങളും കേള്‍ക്കും. പക്ഷേ, സംസാരം പരിധിവിട്ടു പോയാല്‍ നിര്‍ത്തിക്കും. അതാണ് എന്റെ രീതി. അനാവശ്യമായി വര്‍ത്തമാനം പറഞ്ഞു സമയം ചെലവഴിക്കേണ്ട കാര്യമില്ല. വേറെ ആളുകള്‍ കാത്തുനില്‍ക്കുകയാണ്. പാര്‍ട്ടിക്കാര്‍ക്കു സംസാരിക്കാന്‍ ധൈര്യമില്ല എന്നതൊക്കെ പലരും ചാര്‍ത്തിത്തരുന്ന വിശേഷണങ്ങളാണ്. എത്രയോ വര്‍ഷം പാര്‍ട്ടിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു. ആരോടും സംസാരിക്കാതെ അങ്ങനെ ഒരു സ്ഥാനത്തിരിക്കാന്‍ കഴിയില്ല. എനാല്‍ സംസാരം ആവശ്യത്തിന് മാത്രം നടത്താനും പരിധി ലംഘിച്ചെന്ന് തോന്നിയാല്‍ അപ്പോള്‍ നിര്‍ത്തി പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട ചങ്കന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. പലപ്പോഴും മുഖ്യമന്ത്രിയുടെ അടുത്ത് ചെന്ന് സംസാരിക്കാന്‍ പോലും ആരും ധൈര്യം കാണിക്കാറില്ല. കഴിഞ്ഞ ജൂലൈയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചപ്പോള്‍ മറിച്ച് ഒരു ചോദ്യം പോലും ചോദിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ പകച്ച് നിന്നിട്ടുണ്ട്. പലപ്പോഴും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നടന്നു നീങ്ങുന്ന കാഴ്ചയും കാണാം. അത്ര കാര്‍ക്കശ്യക്കാരനാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി.