
ധനുഷും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ചിത്രികരണത്തിന്റെ വിഡിയോ വൈറൽ
ധനുഷും, രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ഡി എൻ എസ് ഇതുവരെ ചിത്രത്തിന് പേര് നൽകിയിട്ടില്ല. തെലുങ്ക് സൂപ്പർ താരം നാഗാർജുനൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുപ്പതിയിലും പരിസര പ്രദേശങ്ങളിലുമായി
നടക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണ വേളയിലെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. 30 സെക്കന്റ് വരുന്ന വീഡിയോണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ധനുഷുമായി അഭിനയിക്കുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നും യുവതി വിഡിയോയിലൂടെ വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഖർ കമ്മൂല തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് .
ഹാപ്പി ഡേയ്സ്, ഫിദ, ലവ് സ്റ്റോറി എന്നവയാണ് ശേഖർ കമ്മൂല സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഡിഎൻഎസ്. ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദർശിപ്പിക്കും.