ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റോന്ത്‌; ജൂലൈ 22ന് ഒടിടിയിലെത്തും

Spread the love

കബീറിന്റെ സംവിധാനത്തില്‍ ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു റോന്ത്.ഇപ്പോള്‍ തിയേറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടിയിലെത്തുകയാണ്.ജിയോ ഹോട്സസ്റ്റാറില്‍ ജൂലൈ 22നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.

രണ്ട് പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന പരുക്കനായ പോലീസ് കഥാപാത്രമായി ദിലീഷ് പോത്തന്‍ എത്തുമ്ബോള്‍ ദിന്‍നാഥ് എന്ന പൊലീസ് ഡ്രൈവറെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്.

ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.