താമരശേരിയില്‍ ഉരുള്‍പ്പൊട്ടല്‍: 11 പേരെ കാണാനില്ല

Spread the love

കോഴിക്കോട്: മഴക്കെടുതി അവസാനിക്കുന്നില്ല. ഇന്നുണ്ടായ ശക്തമായ മഴയില്‍ താമരശേരിയില്‍ ഉരുള്‍ പൊട്ടി. കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാനില്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് കാണാതായത്. ഹസ്സന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായിരിക്കുന്നത്.

video
play-sharp-fill

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കരിഞ്ചോലയിലാണ് ഒരാള്‍ മരിച്ചിരുന്നു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് (9)മരിച്ചത്.

കരിഞ്ചോലയില്‍ ഒഴുക്കില്‍പെട്ട കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. വയനാട് വൈത്തിരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തളിപ്പുഴ സ്വദേശികളായ അസീസ്, ഭാര്യ ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം എടവണ്ണയിലും കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടലുണ്ടായി. ഇതേതുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു