video
play-sharp-fill

ടയറിൽ കുടുങ്ങി മണിയാശാൻ: ദിവസവും ടയർ മാറ്റുന്ന മന്ത്രി മണിയെ ട്രോളി സോഷ്യൽ മീഡിയ; ഒരു വർഷത്തിനിടെ മന്ത്രി മണി മാറിയത് 34 ടയറുകൾ..!

ടയറിൽ കുടുങ്ങി മണിയാശാൻ: ദിവസവും ടയർ മാറ്റുന്ന മന്ത്രി മണിയെ ട്രോളി സോഷ്യൽ മീഡിയ; ഒരു വർഷത്തിനിടെ മന്ത്രി മണി മാറിയത് 34 ടയറുകൾ..!

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രി എം.എം മണിയ്ക്കു നേരെ ട്രോൾ പെരുമഴ ശക്തമായി തുടരുന്നു. ദിവസവും ടയർമാറുന്ന ഇന്നോവയുടെ ഉടമ എന്ന പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ മന്ത്രി എം.എം മണിയെ അതിരൂക്ഷമായി ആക്രമിക്കുന്നത്.
ട്രോൾ മഴയിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള ആക്രമണമാണ് ഇപ്പോൾ മന്ത്രി മണിയ്‌ക്കെതിരെ നടക്കുന്നത്.
വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയർ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് തവണയായി 34 എണ്ണം മാറിയിട്ടതായാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.
ഇതിനായി അഞ്ചുലക്ഷം രൂപയാണ് ഖജനാവില നിന്ന് ചെലവഴിച്ചിരിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ വ്യക്തമാകുന്നു. മന്ത്രി മണി ഇപ്പോൾ ഉപയോഗിക്കുന്നത് 2017 മോഡൽ ഇന്നോവ ക്രിസ്റ്റയാണ്.
പതിനായിരം മുതൽ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. അമ്പതിനായിരം മുതൽ എൺപതിനായിരം  കിലോമീറ്റർ വരെയാണ് കേരളത്തിലെ റോഡുകളിൽ ടയറിന്റെ ആയുസ്.
മന്ത്രി മണിയുടെ കെ.എൽ.01 സിബി 8340 എന്ന ഇന്നോവയാണ് ടയർമാറ്റലിൽ റെക്കോഡ് ഇട്ടിരിക്കുന്നത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉപയോഗിക്കുന്ന കെ.എൽ.01 സിബി 8318 നമ്പർ ഇന്നോവയ്ക്ക് നാലു തവണയായി 13 ടയറുകളാണ് മാറിയിരിക്കുന്നത്.
വാർത്ത പുറത്ത് വന്നതോടെയാണ് സോഷ്യൽ മീഡിയ മന്ത്രിയ്‌ക്കെതിരെ ട്രോൾ പ്രളയം തീർത്തത്. മന്ത്രിയുടെ ട്രോൾ മഴയിൽ മുങ്ങിയിരിക്കുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ. ടയർമണി എന്ന പേരും മാധ്യമങ്ങൾ മണിയ്ക്കു ചാർത്തി നൽകിയിട്ടുണ്ട്.
മന്ത്രിമാരുടെ വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നത് ടൂറിസം വകുപ്പാണ്. എന്നാൽ, ഇതിനു പിന്നിൽ നടന്ന വൻ ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്.