video
play-sharp-fill

ഗുരുധർമ്മം കുടുംബയോഗം 10-മത് വാർഷികം മെയ്‌ 12ന് കുമരകത്ത്

ഗുരുധർമ്മം കുടുംബയോഗം 10-മത് വാർഷികം മെയ്‌ 12ന് കുമരകത്ത്

Spread the love

 

കുമരകം: എസ്.എൻ.ഡി.പി ശാഖ നമ്പർ 155 കുമരകം പടിഞ്ഞാറിന്റെ കീഴിലുള്ള ഗുരുധർമ്മം കുടുംബയോഗത്തിന്റെ 10-മത് വാർഷികം മെയ്‌ 12 ഞായറാഴ്ച നടക്കും. നൂറിൽ ദിനേശന്റെ വസതിയിലാണ് വാർഷികം നടക്കുക.

അന്നേ ദിവസം രാവിലെ 9ന് കൺവീനർ പുഷ്പാംഗതൻ കുന്നപ്പള്ളി പതാക ഉയർത്തും. തുടർന്ന് ഈശ്വരപ്രാർത്ഥന. 9.30ന് കലാമത്സരങ്ങൾ ആരംഭിക്കും.

രാവിലെ 11.30ന് മുഖ്യ പ്രഭാഷണം (സന്തോഷ്‌ കണ്ണങ്കേരി, കോട്ടയം) 1.30ന് കായിക മത്സരങ്ങൾ. ശാഖ പ്രസിഡന്റ്‌ എസ്.ഡി പ്രസാദിന്റെ അധ്യക്ഷതയിൽ വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം എസ്.കെ.എം ദേവസ്വം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ്‌ എ.കെ ജയപ്രകാശ് ഉത്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി കെ.കെ ജോഷിമോൻ മുഖ്യ പ്രഭാഷണം നടത്തും. കൺവീനർ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.

ശാഖ വൈസ് പ്രസിഡന്റ്‌ കെ.ആർ കുഞ്ഞുമോൻ ആശംസ നേരും. തുടർന്ന് മത്സര വിജയികൾക്ക് സമ്മാനദാനം. കൺവീനർ പുഷ്പാംഗതൻ കുന്നപ്പള്ളി സ്വാഗതവും, കെ.ജി സന്തോഷ്‌ നൂറിൽ നന്ദിയും പറയും. വൈകിട്ട് 5ന് വിവിധ കലാപരിപാടികൾ നടക്കും.