തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സിന് ഫയര്‍ എന്‍ഒസി ഇല്ലെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ കെ. എം. അഷറഫ് അലി. തീപിടുത്തത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറന്‍സിക് വിഭാഗമാണ് വ്യക്തത വരുത്തേണ്ടതെന്നും ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദേഹം പറഞ്ഞു.അതെ സമയം നിലവില്‍ ഈ തീപിടുത്തത്തില്‍ ദുരുഹത ഇല്ലെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്
രണ്ടിടത്തായി തീ പടര്‍ന്നിട്ടുണ്ട്. അത് ഷോര്‍ട്ട് സര്‍ക്യൂട്ടുകൊണ്ടാവാമെന്ന് കെ. എം. അഷറഫ് അലി പറഞ്ഞു. വിവരമറിഞ്ഞ് മൂന്ന് മിനിറ്റിനകം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. വരാന്തയില്‍ ഉള്‍പ്പടെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടിരുന്നുവെന്ന് അദേഹം പറഞ്ഞു. തീ അണയ്ക്കാനുള്ള സുരക്ഷാ സംവിധാനം ഒന്നും ഇല്ലായിരുന്നു. തീ പിടുത്തത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ വ്യാപാരശാലയ്ക്ക് തീപിടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group