
സ്വന്തം ലേഖകൻ
ആലപ്പുഴ: വേമ്പനാട്ട് കായലിൽ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണൽ ഭാഗത്ത് വച്ചാണ് തീപിടുത്തമുണ്ടായത്. കോട്ടയം കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിലാണ് തീപിടിച്ചത്.
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ 13 പേരാണ് ബോട്ടിനുള്ളിൽ ഉണ്ടായിരുന്നത്. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ആർക്കും പരിക്ക് പറ്റിയിട്ടില്ല. സഞ്ചാരികളെ സ്പീഡ് ബോട്ടിൽ മുഹമ്മ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group