കൊരട്ടിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ ജാതിത്തോട്ടത്തിൽ നിന്ന് കണ്ടെത്തി

Spread the love

 

തൃശ്ശൂർ: കൊരട്ടിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് വിദ്യാർത്ഥികളെ നാട്ടുകാരുടെ നനേതൃത്വത്തിൽ കണ്ടെത്തിയത്. വിദ്യാർത്ഥികളായ നാലുപേരും ചേർന്ന് പുകവലിച്ചത് അധ്യാപകൻ കണ്ടിരുന്നു. ഈ വിവരം അധ്യാപകൻ മാതാപിതാക്കളെ അറിയിക്കുമെന്ന് ഭയന്നാണ് ജാതിത്തോട്ടത്തിൽ ഒളിച്ചിരുന്നതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു.

video
play-sharp-fill

ചാലക്കുടി മേലൂരിലെ ഒരു വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ ആൺക്കുട്ടികളെയാണ് ഇന്നലെ കാണാതായത്. കുട്ടികളെ കാണതായതിനെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ കൊരട്ടി പൊലീസിൽ പരാതി നൽകുയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ് നടത്തിയ അന്വേഷണത്തിൽ വൈകുന്നേരം സ്‌കൂൾ വിട്ട് ഇവർ നാലു പേരും ഒരുമിച്ച് ഇറങ്ങിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

വിദ്യാർത്ഥികളെ വൈകീട്ട് ചാലക്കുടി റയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തിൽ നിന്നും ഇവരെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group