play-sharp-fill

കൊച്ചിയിലെ മനുഷ്യക്കടത്ത്; നിർണായക വിവരങ്ങൾ പുറത്ത്


സ്വന്തം ലേഖകൻ

കൊച്ചി: മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്.12000ലിറ്റർ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്. കാണാതായ ദിയ ബാട്ട് വാങ്ങിയത് ആന്ധ്ര-കോവളം സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. വിദേശത്തക്ക് കടക്കാൻ ശ്രമിച്ചവരുടെതിരിച്ചറിയൽ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കൻ അഭയാർത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. 43 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. അതേ സമയം പുറംകടലിൽ ബോട്ട് കണ്ടെത്തിയാൽ തിരികെ എത്തിക്കാൻ പോലീസ് കോസ്റ്റ്ഗാർഡിന് നിർദേശം നൽകിയിരുന്നു.

ചെറായിലെ ഹോംസ്റ്റേകളിലും മറ്റുമായി താമസിച്ചിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവർ ബോട്ട് ലാന്റിംഗ് സെന്റർ വരെ എത്തിയിരുന്നൂവെന്നും എന്നാൽ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. അഭയാർത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവർ ലക്ഷ്യം വെക്കുന്നതെന്നും അതേ സമയം ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നതായും പോലീസ് തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ചാം തീയതി നാല്പതംഗ സംഘം ഡൽഹിയിൽ നിന്ന്‌ട്രെയിൻമാർഗവുംഎട്ടാം തീയതി മറ്റ് മൂന്നുപേർവിമാനമാർഗവും രണ്ട് സംഘങ്ങളായാണ് കൊച്ചിയിലെത്തിയത്. മാല്യങ്കരയിലെ ബോട്ട് കടവിൽ എട്ട് ബാഗുകൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബാഗുകൾ പരിശോധിച്ചപ്പോൾ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഓസ്‌ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.