കേറി വാ മക്കളേ ഹോപ്പുണ്ട്; പഠനം പാതിവഴിയിൽ മുടങ്ങിയവരെ പഠിപ്പിക്കാൻ കേരള പൊലീസ്

Spread the love

തിരുവനന്തപുരം: പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് വീണ്ടും പഠിക്കാം കേരള പോലീസുണ്ട് കൂടെ
തിയിൽ രജിസ്റ്റർ ചെയ്യാം. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.എസ്.എസ്.എല്‍.സി.,പ്ലസ്ടു പരീക്ഷകളില്‍ തോറ്റവരെയും പാതിവഴിയില്‍ പഠനം മുടങ്ങിയവരെയും കണ്ടെത്തി പഠനം തുടരാനും പരീക്ഷയെഴുതാനും പ്രേരണയും സഹായവും നല്‍കുന്ന കേരള പോലീസിന്റെ പദ്ധതിയാണ് ‘ഹോപ്.

പരീക്ഷയ്ക്കാവശ്യമായ ക്ലാസുകളോടൊപ്പം സ്വഭാവ, നൈപുണി വികസന ക്ലാസുകളും ഹോപ് നല്‍കുന്നു. സൈബര്‍ ബോധവത്കരണം, ലൈഫ് സ്‌കില്‍, സോഫ്റ്റ് സ്‌കില്‍, ട്രാഫിക് അവബോധം തുടങ്ങിയ ക്ലാസുകളാണ് ഒരുക്കിയിക്കുന്നത്.

എസ് എസ് എൽ സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങി പോയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാദ്ധ്യമാക്കുന്നതിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയിലൂടെ തുടര്‍ പഠനത്തിനുള്ള രജിസ്ട്രേഷൻ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 9497900200 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണം. പദ്ധതി പ്രകാരം തുടർപഠനത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലായ് 31 ആണ്.പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 23 വയസിനു താഴെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം.

വിദ്യാർത്ഥികൾക്ക് അതത് ജില്ലയിലായിരിക്കും പരിശീലനം നൽകുക. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ക്ലാസുകളും, മെന്ററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കും.