കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം

Spread the love

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് തുറന്നടിച്ച് വി.എം.സുധീരന്‍. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണെന്നും അത് രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

video
play-sharp-fill

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ നടപടിയാണെന്നും യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎയ്ക്ക് ലോക്‌സഭയില്‍ സീറ്റ് കുറയുമെന്നും ഇത് ബിജെപിക്കാണ് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോ? സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകും. തന്നെയുമല്ല മാണി നാളെ ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പുണ്ടോ എന്നും സുധീരന്‍ ചോദിച്ചു