play-sharp-fill
കേരളാ സിപിഎമ്മിന് ബംഗാൾ സിപിഎമ്മിന്റെ  അവസ്ഥ വരും : ജി.ദേവരാജൻ

കേരളാ സിപിഎമ്മിന് ബംഗാൾ സിപിഎമ്മിന്റെ അവസ്ഥ വരും : ജി.ദേവരാജൻ

സ്വന്തം ലേഖകൻ

കോട്ടയം: കൊലപാതക രാഷ്ട്രീയവും അക്രമവും അഹങ്കാരവുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ താമസംവിനാ കേരളാ സിപിഎമ്മിന് ബംഗാ ള്‍ സിപിഎമ്മിന്‍റെ അവസ്ഥ വരുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

അധികാരത്തിന്‍റെ തണലില്‍ നേതാക്കന്മാര്‍ അഹങ്കാരികളും അണികള്‍ ഗുണ്ടാ രാഷ്ട്രീയവുമായി നടന്നതിന്‍റെ ഫലമായിട്ടാണ് മൂന്നര പതിറ്റാണ്ട് തുടര്‍ ഭരണം നടത്തിയിട്ടും സിപിഎം ബംഗാളില്‍ തകര്‍ന്ന് നാമാവശേഷമായതെന്ന്‍ കേരളാ സിപിഎം നേതാക്കള്‍ തിരിച്ചറിയണം. ബംഗാള്‍ സിപിഎം നേതാക്കളുടെ വീടിന്‍റെ പുറകി ല്‍ നിന്നും മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ജനങ്ങള്‍ തോണ്ടിയെടുത്തതും, പാര്‍ട്ടി ആഫീസുകള്‍ കത്തിച്ചതും, നേതാക്കന്മാര്‍ക്ക് സ്വന്തം വീടുകളി ല്‍ പോലും കയറാനാകാതെ വന്നതും ഇവിടുത്തെ നേതാക്കള്‍ മറക്കരുത്. ഇന്ന് ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബംഗാ ള്‍ സിപിഎമ്മിന് തല ഉയര്‍ത്തി സംസാരിക്കാ ന്‍ കഴിയാത്തതും ഈ ഭൂതകാലം മൂലമാണ്. മൃണാള്‍ സെന്‍, മഹേശ്വതാ ദേവി, മിഥുന്‍ ചക്രവര്‍ത്തി, സുനില്‍ ഗംഗോപാധ്യായ തുടങ്ങിയ ഇടതു സഹയാത്രികരായ എഴുത്തുകാരും കലാകാരന്മാരും സിപിഎം അക്രമത്തിനെതിരായി എതിര്‍ചേരിയി ല്‍ അണിനിരന്നതും മറക്കരുത്.

ഫാസിസത്തിനെതിരായി ഇടതുപക്ഷത്തിനു പറയാ ന്‍ ഒരു ബദ ല്‍ രാഷ്ട്രീയമുണ്ട്. അത് പ്രചരിപ്പിക്കേണ്ടത് കൊലക്കത്തിയും വടിവാളും ഉപയോഗിച്ചല്ല. എതിര്‍ശബ്ദങ്ങളെ ഇരുട്ടിന്‍റെ മറവി ല്‍ കൊന്നൊടുക്കുന്നത് ഫാസിസമാണെന്ന് കേരളാ സിപിഎം തിരിച്ചറിയണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.