കുഞ്ഞിനായി നാല് വര്‍ഷം കൊണ്ട് ചെയ്യാത്ത ചികിത്സകളില്ല, എന്നിട്ടും ഫലം കണ്ടില്ല; യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഒടുവില്‍ ഞെട്ടി

Spread the love

വില്‍നി‌യസ്: ലിത്വാനിയയില്‍ നിന്നുളള 29കാരിക്ക് ഗർഭം ധരിക്കാൻ സാധിക്കാതെ വന്ന യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ആരോഗ്യ മേഖലയെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് വർഷത്തോളമായി യുവതിയും ഭർത്താവും ഒരു കുഞ്ഞിനായുള്ള ചികിത്സയിലാരുന്നു. ഇവർ ഐവിഎഫ് അടക്കം വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഡോക്ടർമാർ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് യുവതിക്ക് ഗർഭധാരണം നടക്കാത്തതിൻ്റെ യഥാർത്ഥ കാരണം വ്യക്തമായത്. ഇതുതന്നെയാണ് ആരോഗ്യ മേഖലയെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.

ഭർത്താവിന്റെ സെമൻ (ശുക്ലം) യുവതിയില്‍ അലർജിയുണ്ടാക്കുന്നതിനെ തുടർന്നാണ് ഗർഭധാരണം നടക്കാതിരുന്നത്. ഇത് അപൂർവമായ കേസാണെന്നാണ് ഡോക്ടർമാർ ദമ്പതിമാരോട് പറഞ്ഞിരിക്കുന്നത്. യുവതി ഒരു ആസ്ത്മ രോഗിയാണ് കൂടാതെ ചർമ്മപരിശോധനയില്‍ യുവതിക്ക് കടുത്ത അലർജി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, മൃഗങ്ങളുടെ രോമം, പൂപ്പലുകള്‍ തുടങ്ങിയവയൊക്കെ യുവതിയില്‍ അലർജിയുണ്ടാക്കാറുണ്ട്. ഈ അവസ്ഥ ഗർഭധാരണത്തെയും ബാധിക്കുമെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമനിലടങ്ങിയിരിക്കുന്ന കാൻ എഫ് 5 പ്രോട്ടീനാണ് യുവതിയില്‍ അലർജിയുണ്ടാക്കുന്നത്. ഈ അവസരങ്ങളില്‍ ശ്വാസതടസം, തുമ്മല്‍,കണ്ണ് പുകയല്‍, ജനനേന്ദ്രിയത്തില്‍ അസ്വസ്ഥത എന്നിവ ഉണ്ടാകുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവർക്ക് സെമിനല്‍ പ്ലാസ്മ ഹൈപ്പർ സെൻസിറ്റിവിറ്റി (എസ് പി എച്ച്‌) എന്ന അപൂർവ അവസ്ഥയാണെന്ന് കണ്ടെത്തി. സാധാരണയായി എസ് പി എച്ച്‌ അവസ്ഥ തടയാൻ ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയാല്‍ മതിയാകുമെന്നാണ് വിദഗ്ദർ വ്യക്തമാക്കിയത്.