എറണാകുളത്ത് നിരോധിത പുകയില വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍
കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു നിരോധിത പുകയില ഉല്‍പ്പന്ന വിതരണം നടത്തിയ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. രാജസ്ഥാന്‍ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിന്‍മാല്‍ സ്വദേശി തല്‍സറാം(20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.
ബ്രോഡ്‌വെയിലെ എന്‍എസ് ട്രേഡേഴ്‌സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. കടയിലെ ജീവനക്കാരന്‍ ബബൂട്ടിനെ ചോദ്യം ചെയ്തപ്പോള്‍ മൊത്തക്കച്ചവടക്കാരനായ തല്‍സാറാമിനെ കുറിച്ചു വിവരം ലഭിച്ചു. ഇയാളുടെ താമസ സ്ഥലം റെയ്ഡ് നടത്തിയപ്പോള്‍ ഒരു ലക്ഷം രൂപയുടെ 3000 പായ്ക്കറ്റ് ഹാന്‍സും മറ്റു പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുക്കുക!യായിരുന്നു.
രാജസ്ഥാനില്‍ നിന്നു കടത്തിക്കൊണ്ടു വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കൊച്ചി നഗരത്തിലെ ഗോഡൗണില്‍ ഒളിപ്പിച്ച ശേഷം ആവശ്യാനുസരണം വിതരണം ചെയ്യുന്നതാണു പതിവ്. പത്തിരട്ടി വിലയാണ് ഈടാക്കുന്നത്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ പരിശോധനയിലാണ് പിടിച്ചെടുത്തത്. എറണാകുളം എസിപി കെ.ലാല്‍ജി, സിഐ എ.അനന്തലാല്‍, എസ്‌ഐ ജോസഫ് സാജന്‍, എഎസ്‌ഐ ഷാജി, എസ്‌സിപിഒ ജോസഫ്, സിപിഒമാര്‍ രഞ്ജിത്ത്, മുഹമ്മദ് ഇസ്ഹാക് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.