ഉറക്കത്തിലായതിനാൽ സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല; 12 കിലോമീറ്ററോളം തിരികെപ്പോയി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി സ്റ്റോപ്പിലിറക്കി കെഎസ്ആർടിസി ജീവനക്കാർ

Spread the love

കോഴിക്കോട്: അർധരാത്രിയില്‍ ബസ്സില്‍ നിന്നും സ്റ്റോപ്പില്‍ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പാതിവഴിയിലിറക്കാതെ കിലോമീറ്ററുകള്‍ തിരിച്ച്‌ പോയി സ്റ്റോപ്പില്‍ എത്തിച്ച്‌ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ഇന്നലെ അർധരാത്രിയാണ് സംഭവം.

video
play-sharp-fill

വൈറ്റിലയില്‍ നിന്നുമാണ് യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പില്‍ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല. എന്നാൽ സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയി എന്ന് പറഞ്ഞതിനെത്തുടർന്ന് 12 കിലോമീറ്റർ ഓളം തിരികെ പോവുകയായിരുന്നു. ആദ്യം മറ്റേതെങ്കിലും ബസ്സിൽ കയറ്റി വിടാൻ തീരുമാനിച്ചെങ്കിലും ബസുകൾ ഒന്നും വന്നില്ല.

ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്‌ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സിലെ ജീവനക്കാരാണ് യുവതിക്കും കുഞ്ഞിനും തുണയായത്. ബസ്സിലെ യാത്രക്കാരടക്കം ഇവരെ തിരികെ സുരക്ഷിതമായി എത്തിക്കാനായി ബസ് ജീവനക്കാരോട് സഹകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group