ഉരുള്‍ പൊട്ടല്‍: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

Spread the love

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മണ്ണിനടിയില്‍ നിന്നും രാവിലെ 10.45 ഓടെ പുറത്തെടുത്ത രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) രാവിലെ മരണമടഞ്ഞിരുന്നു. ദില്‍നയുടെ സഹോദരന്‍ നാലുവയസ്സുകാരന്‍, ഇവരുടെ ബന്ധുവായ ജാഫര്‍ എന്നയാളുടെ മകന്‍ എന്നിവരാണ് മരിച്ചത്. അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്നതാണ് ഈ കുട്ടി. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

video
play-sharp-fill

ഒരു കുട്ടിയെ കൂടി പുറത്തെടുത്തിട്ടുണ്ട്. എട്ടു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണോ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയോ എന്ന് വ്യക്തമല്ല. പുലര്‍ച്ചെ നടന്ന ദുരന്തമായതിനാല്‍ മണിക്കൂറുകള്‍ പിന്നിടുന്നതോടെ ഇവരുടെ സ്ഥിതിയില്‍ ആശങ്ക വര്‍ധിക്കുകയാണ്.

നാലു വീടുകളാണ് കാണാതായിരിക്കുന്നത്. ഈ വീടുകളില്‍ ഉള്ളവര്‍ നേരത്തെ ഒഴിഞ്ഞുപോയിരുന്നോ എന്ന് വ്യക്തമല്ല. രണ്ടുവീടുകളുടെ മുകളിലേക്കാണ് കൂറ്റന്‍ പാറക്കല്ലുകള്‍ അടക്കം മണ്ണിടിഞ്ഞ് വീണിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group